പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി; വധു അമേരിക്കന്‍ വിഷ്വല്‍ പ്രൊഡ്യൂസര്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളംപേർ മാത്രമാണ് പങ്കെടുത്തത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയപുരസ്‌ക്കാരവും ലഭിച്ചിരുന്നു.

കേരളത്തിലെ ഒരു ഗ്രാഫിക് ഡിസൈനറാണ് സിദ്ധാർത്ഥ് പ്രിയദർശൻ. അമേരിക്കയിലാണ് സിദ്ധാർഥ് ഗ്രാഫിക്‌സ് കോഴ്‌സ് പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കിയ ശേഷം ആദ്യമായി വിഎഫ്എക്‌സ് സൂപ്പർ വൈസറായി പ്രവർത്തിച്ച സിനിമയാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരവും സിദ്ധാർത്ഥ് നേടി.
ENTERTAINMENT DESK YOUTALK

Leave a Reply

Your email address will not be published. Required fields are marked *