സിബി മലയിൽ വളരണം; മോഹൻലാലിനൊപ്പം

    പഴയ സൂത്രവാക്യങ്ങൾക്കൊണ്ട് പുതിയ സിനിമ നിർമിക്കാൻ കഴിയില്ലായെന്ന് തിരിച്ചറിയാനുള്ള വിവേകം എല്ലാവർക്കും ഉണ്ടാകണം.

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ തങ്ങളുടെ കാഴ്ച്ചപ്പാടിലൂടെ മുന്നോട്ടു കൊണ്ടുപോയവര്‍. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളൊരുക്കിയവര്‍. നടന്മാരെ താരങ്ങളും സൂപ്പര്‍ താരങ്ങളുമാക്കിയവര്‍. എന്നാല്‍, ഇന്നവരില്‍ പലരും തങ്ങളുടെ സുവര്‍ണകാലത്തിന്റെ നിഴല്‍ മാത്രമാണ്. പ്രതിഭകള്‍ എന്ന് പ്രേക്ഷകര്‍ വിളിച്ചിരുന്ന ആ സംവിധായകര്‍ക്ക് എന്തു സംഭവിച്ചു?

തങ്ങളുടെ തലമുറയ്‌ക്കൊപ്പം വളര്‍ന്നു വന്ന ഇന്നത്തെ മെഗാതാരങ്ങളും പുതുതലമുറയിലെ സൂപ്പര്‍ താരങ്ങളും തങ്ങളെ അപമാനിക്കുകയുംഅവഗണിക്കുകയും ചെയ്യുകയാണെന്നാണ് മുന്‍കാല സംവിധായകരുടെ പരാതി. എന്നാല്‍ ആ പരാതിയില്‍ എത്രത്തോളം കഴമ്പുണ്ട്? സ്വയം നവീകരിക്കാനാവാതെ ഔട്ട് ഡേറ്റഡ് ആയിപ്പോയത് ആരുടെ കുറ്റമാണ്? ഇങ്ങനെയും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതെത്രമാത്രം അടിസ്ഥാനമുള്ളതാണ്?

Leave a Reply

Your email address will not be published. Required fields are marked *