കോക്ക്പിറ്റ് വിവാദം: വിശദീകരണവുമായി ഷൈന്‍ ടോം ചാക്കോ

നടൻ ഷൈൻ ടോം ചാക്കോ വിമാനത്തിൻറെ കോക്ക്പിറ്റിൽ കയറിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അതിനു വിശദീകരണവുമായി ഷൈൻ രംഗത്ത്.

ഡിസംബർ ആദ്യ വാരം ആയിരുന്നു ഷൈൻ ടോം ചാക്കോ വിമാനത്താവളത്തിൽ ഉണ്ടാക്കിയ പ്രേശ്നം ചർച്ചയായത്. ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ വിമാനത്തിന്റെ കോക്ക് പിറ്റിൽ ഷൈൻ ടോം ചാക്കോ അതിക്രമിച്ചു കേറി എന്നായിരുന്നു ആരോപണം. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം.

എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ വിശദീകരണം നൽകുകയാണ് ഷൈൻ. കൌമുദി മൂവീസിൻറെ ഒരു ക്രിസ്മസ് പരിപാടിയിൽ സംസാരിക്കവെയാണ് ഷൈൻ ഇതിന് ഉത്തരം നൽകിയത്. കോക്ക്പിറ്റിൽ കയറിയ അനുഭവം എങ്ങനെയുണ്ട് എന്ന ചോദ്യത്തിനാണ് ഷൈൻ പ്രതികരിച്ചത്.

നിങ്ങൾ കാലകാലമായി കോക്ക്പിറ്റിൽ കയറുന്നവരോടല്ലെ ഇത് ചോദിക്കേണ്ടത് എന്നാണ് ഷൈൻ ആദ്യം പ്രതികരിച്ചത്. പിന്നീട് വീണ്ടും ചോദ്യം വന്നപ്പോൾ ഷൈൻ പറഞ്ഞു. ഞാൻ അത് എന്താ സംഭവം എന്ന് നോക്കാൻ പോയതാണ്. ഒരു കുഴലിൽ കൂടി കയറ്റി നമ്മളെ സീറ്റിൽ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ, ഇത്രയും ഭാരം കൂടി സാധനം അല്ല.

എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റിൽ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈൻറെ മറുപടി. അതേ സമയം കോക്ക്പിറ്റിൽ കയറിയപ്പോൾ വിമാനം ഓടിക്കാൻ തോന്നിയോ എന്ന ചോദ്യത്തിന് കാർ തന്നെ ഓടിക്കാൻ മടിയാണ് പിന്നെയല്ലെ ഫ്ലൈറ്റ് എന്ന് ഷൈൻ പറഞ്ഞു. എന്നാൽ അവർ ഇത് ഓടിക്കുന്നോയെന്ന് നോക്കണ്ടെ പണം കൊടുത്താണല്ലോ നമ്മൾ ഇതിൽ കയറുന്നത് എന്ന് ഷൈൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *