മികച്ച 50 അഭിനേതാക്കളിൽ ഏക ഇന്ത്യൻ തരാം ഷാരുഖ് ഖാൻ

മികച്ച 50 അഭിനേതാക്കളിൽ ഏക ഇന്ത്യൻ തരാം ഷാരുഖ് ഖാൻ. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്.

പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍. എംപയര്‍ മാസികയുടെ പേജിലൂടെ ആണ് ഈ വിവരം പുറത്തു വിട്ടത് . നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും സമ്പൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. രാജ്യത്ത് പത്താന്‍ വിവാദം കത്തുന്നതിനിടെയാണ് ഈ അംഗീകാരം ഷാരൂഖിനെ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *