ലോകകപ്പിൽ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് മറുപറിയുമായി നടൻ ഷാരുഖ് ഖാൻ

ഫിഫ ലോകകപ്പിൽ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് മറുപറിയുമായി നടൻ ഷാരുഖ് ഖാൻ. ഖത്തർ ലോകകപ്പ് അവസാന ദിനത്തോട് എത്തുമ്പോൾ ആരാണ് വിജയ കിരീടം ചൂടുക എന്നറിയാൻ ആകാംഷയോടെ ആണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. 36 വർഷങ്ങൾക്കു ശേഷം അർജന്റീന കിരീടം നേടുമെന്ന് മെസ്സി ആരാധകരും അതല്ല കിരീടം ഞങ്ങൾ നേടുമെന്ന് ഫ്രാൻസ് ആരാധകരും പോർവിളിക്കുകയാണ്.

2018 ൽ ആയിരുന്നു കഴിഞ്ഞ വേൾഡ് കപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ലോകകപ്പും ഫുട്ബോൾ പ്രേമികൾക്ക് വളരെ പ്രിയങ്കരം ആണ്. ആര് വിജയ കിരീടം ചൂടും എന്നത് ഒരു വലിയ ചോദ്യ ചിഹ്നം ഇപ്പോഴും അവശേഷിക്കുകയാണ്. ഇതിനിടയിൽ ആണ് ഫുട്ബോൾ ഫൈനലിനെ കുറിച്ച് അഭിപ്രായം പങ്കു വച്ച് താരം ഷാരൂഖ് ഖാൻ എത്തിയത്. ‘എൻ്റെ മനസ്സ് പറയുന്നത് മെസ്സി എന്നാണ്, എംബാപ്പെയുടെ പ്രകടനം കാണുകയെന്നത്‌ ആസ്വാദകരമാണ് ‘ എന്നായിരുന്നു ഷാരുഖാൻൻ്റെ ട്വിറ്റർ പോസ്റ്റ് . ലോക കപ്പ് ഫൈനലിൽ ആരെയാണ് പിന്തുണയ്ക്കുക എന്ന ആരാധകൻ്റെ ചോദ്യത്തിന് മറുപടി ആയാണ് ഷാരൂഖാൻ ട്വിറ്ററിൽ ഇത് കുറിച്ചത് .

ഫിഫ സ്റ്റുഡിയോയിൽ മുൻ ഇംഗ്ലീഷ് താരം വെയിൻ റൂണിക് ഒപ്പം താനും ലോകകപ് കാണാൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം നാല് വർഷങ്ങൾക്കു ശേഷം താൻ അഭിനയിച്ച ‘പഠാൻ്റെ’ പ്രൊമോഷനും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *