സെലീന ​ഗോമസ് ഇനി ഇൻസ്റ്റ​ഗ്രാം റാണി

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയധികം പോപ്പുലറായ ആപ്ലിക്കേഷനാണ് ഇന്‍സ്റ്റ. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ഏറ്റവും ഫോളോവേഴ്സുള്ള സെലിബ്രിറ്റികള്‍. ഇപ്പോഴിതാ ഇവരോട് കിടപിടിക്കാന്‍ ഒരു ഇന്‍സ്റ്റഗ്രാം റാണി കൂടി എത്തിയിരിക്കികയാണ്. അമേരിക്കന്‍ ചലച്ചിത്ര നടിയും പോപ് ഗായികയുമായ സെലീന ഗോമസാണ് ആ ഇന്‍സ്റ്റഗ്രാം റാണി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 563 ദശലക്ഷം, ലയണല്‍ മെസ്സിയ്ക്ക് 443 ദശലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്സ് കണക്കുകള്‍. ഇപ്പോഴിതാ ഇവരോട് കിടപിടിക്കാന്‍ സെലീന ഗോമസ് കൂടി എത്തിയിരിക്കുന്നു. 401 ദശലക്ഷം ഫോളോവേഴ്‌സോടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന വനിതയായി സെലീന ഗോമസ് മാറി. തന്റെ കരിയറിലെ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ കലാകാരി. അഭിനയം, സംഗീതം, ചലച്ചിത്ര നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ മേല്‍വിലാസം കുറിച്ചിട്ട താരം ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികള്‍ക്കിടയിലും ഇതോടെ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നതില്‍ മത്സരിച്ചു വന്ന ബ്യൂട്ടി മോഗള്‍ കൈലി ജെന്നറെയാണ് സെലീന ഗോമസ് അടുത്തിടെ മറികടന്നത്. ഗായിക, അഭിനേത്രി, ചലച്ചിത്ര നിര്‍മാതാവ്, ബിസിനസ് വുമണ്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ സെലീന ഗോമസിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍ തൂവല്‍ കൂടിയാണ് ഈ നേട്ടം.

ഫോളോവേഴ്സ് കണക്കില്‍ മൂന്നാം സ്ഥാനത്തുള്ള സെലീന സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സെലീനയുടെ ഫില്‍ട്ടര്‍ ചെയ്യാത്ത പോസ്റ്റുകള്‍ വരെ ജനങ്ങല്‍ ഏറ്റെടുത്തു കഴിഞ്ഞു. 382 ദശലക്ഷം ഫോളോവേഴ്‌സുള്ള കൈലി ജെന്നറാണ് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന രണ്ടാമത്തെ വനിത. arianagrande 361 ദശലക്ഷം, kim kardashian 349 ദശലക്ഷം, beonce 300 ദശലക്ഷം, khlo kardashian 298
ദശലക്ഷം എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകള്‍. പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് 250 ദശലക്ഷം ഫോളോവേഴ്‌സോടെ 15-ാം സ്ഥാനത്തുണ്ട്.

1992 ജൂലൈ 22 ന് ടെക്സാസിലാണ് സെലീന ഗോമസ് ജനിക്കുന്നത്. ബാലതാരമായി കരിയര്‍ ആരംഭിച്ച സെലീന അഭിനേതാവായും ഗായികയായും ഏറെ നാളായി കലാരംഗത്ത് സജീവമാണ്. എമ്മി അവാര്‍ഡ് ലഭിച്ച ടെലിവിഷന്‍ പരമ്പരയായ വിസാര്‍ഡ്‌സ് ഓഫ് വേവര്‍ലി പ്ലേസിലെ അലെക്സ് റുസ്സോ എന്ന കഥാപാത്രത്തെ അവതരിപ്പിത്താണ് സെലീന ഗോമസ് പ്രശസ്തയാകുന്നത്. അനദര്‍ സിന്‍ഡ്രല്ല സ്റ്റോറി, വിസര്‍ഡ്‌സ് ഓഫ് വേവര്‍ലി പ്ലേസ് : ദ മുവീ, പ്രിന്‍സസ് പ്രൊട്ടക്ഷന്‍ പ്രോഗ്രാം തുടങ്ങിയ സിനിമകളും സെലീനയ്ക്കു ശ്രദ്ധ നേടിക്കൊടുത്തു.

2008 ല്‍ യൂനിസെഫിന്റെ ഗുഡ് വില്‍ അംബാസഡറായി സെലീന ഗോമസിനെ തെരഞ്ഞെടുത്തിരുന്നു. 2022 ല്‍ ലെറ്റ്സ് സംബഡി ഗോ, കാം ഡൗണ്‍, മൈ മൈന്‍ഡ് ആന്‍ഡി എന്നീ മ്യൂസിക് വിഡിയോകളാണ് സെലീനയുടേതായി എത്തിയത്. ഏറെ പ്രശസ്തമായ ഒണ്‍ലി മര്‍ഡേഴ്‌സ് ഇന്‍ ദ ബില്‍ഡിംഗിന്റെ മൂന്നാം സീസസാണ് ഇനി റിലീസിനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *