‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ പ്രതിഷേധമറിയിച്ച് സയനോരയും രശ്മിയും

‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ബ്രഹ്‌മപുരം തീപിടുത്തത്തില്‍ പാട്ടിലൂടെ പ്രതിഷേധമറിയിച്ച് സയനോരയും രശ്മിയും.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ പ്രതിഷേധമറിയിച്ച് ഗായകരായ സയനോരയും രശ്മി സതീഷും. പാട്ടിലൂടെയാണ് ഇരുവരും പ്രതികരണമറിയിച്ചത്. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ എന്ന വിഖ്യാതമായ കവിതയാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചത്.

സയനോരയുടെ ഗിറ്റാര്‍ താളത്തിനൊപ്പമാണ് രശ്മി സതീഷ് കവിത പാടിയത്. വിഷ്ണു ഗോവിന്ദ് വിഡിയോ ചിത്രീകരിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യമൊരുക്കണമെന്നും സയനോര വീഡിയോയ്ക്കൊപ്പം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *