ശബരിമല പ്രമേയമാക്കി പുതിയ ചിത്രം

ശബരിമല പ്രമേയമാക്കി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സന്നിധാനം പി.ഓ എന്ന ചിത്രത്തിന്റെ പൂജ നടന്നത് മകര ജ്യോതി ദിവസം. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന ” സന്നിധാനം പി ഒ ” എന്ന സിനിമയുടെ പൂജ മകര ജ്യോതി ദിവസം ശബരിമല സന്നിധാനത്ത് നടന്നു. പ്രമുഖ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവ ഫസ്റ്റ് ക്ലാപ് അടിച്ചു. സ്വിച് ഓൺ കർമ്മം തിരിവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ അനന്തഗോപൻ നിർവഹിച്ചു . ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ്‌ വൈദ്യയാണ്. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവരാണ് നിർമ്മാണം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമ ചരിത്രത്തിൽ ആദ്യമായാണ്. ഇതേ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു.

ശബരിമലയും, അവിടെ ഡോളി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ്‌ ഓഫീസും ആണ് കഥയുടെ പശ്ചാത്തലം.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് മോഹനാണ്, ക്യാമറ ചലിപ്പിക്കുന്നത് – വിനോദ് ഭാരതി എ ആണ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ് , സ്റ്റിൽസ് – നിദാദ് കെ എൻ , ഡിസൈൻ – ആദിൻ ഒല്ലൂർ , PRO – ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ .

Leave a Reply

Your email address will not be published. Required fields are marked *