ലിയൊയില്‍ ബോളിവുഡ് താരം സഞ്ജയത് ദത്ത് ജോയിന്‍ ചെയ്തു

സിനിമാ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയൊയില്‍ ബോളിവുഡ് താരം സഞ്ജയത് ദത്ത് ജോയിന്‍ ചെയ്തു.സഞ്ജയ് ദത്ത് കശ്മീരിലെത്തിയതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘ലിയോ’യുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. സഞ്ജയ് ദത്ത് കശ്മീരിലെത്തിയതിന്റെ വീഡിയോ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പങ്കുവെച്ചിട്ടുണ്ട്.

സഞ്ജയ് ദത്തുമായി വിജയും ലോകേഷും കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയോളം താരം കശ്മീരിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് സഞ്ജയത് ദത്ത് അവതരിപ്പിക്കുന്നത്.

തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *