ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു സംയുക്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പട്ട നടിമാരില്‍ ഒരാളാണ് സംയുക്ത. ധനുഷ് നായകനാകുന്ന ‘വാത്തി’ എന്ന ചിത്രമാണ് ഇനി സംയുക്തയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘വാത്തി’യില്‍ സംയുക്തയ്‍ക്ക് ഏറെ പ്രതീക്ഷയുമുണ്ട്. ‘വാത്തി’യുടെ പ്രമോഷന്റെ ഭാഗമായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംയുക്ത.

വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *