ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടി സംയുക്ത

ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടി സംയുക്ത. ടീഷര്‍ട്ടും ഹെഡ്ബാന്‍ഡുമണിഞ്ഞ്‌, ഋഷികേശിലെ ഗംഗാനദിക്കരയില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഇതിനടിയില്‍ ഒട്ടേറെ ആരാധകര്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്.

“നാളെ എക്സാം ആണോ” എന്നാണ് ഒരു ആരാധകന്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഇതിനു സംയുക്ത മറുപടിയും നല്‍കിയിട്ടുണ്ട്.യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സംയുക്ത. പോകുന്നിടത്തെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും തരം മറക്കാറില്ല. കൂടാതെ പങ്കുവച്ച ചിത്രത്തിനൊപ്പം എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്, അതാണ് നിശബ്ദത എന്നും കുറിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ മേഖലയിൽ, പവിത്രമായ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഋഷികേശ്, തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. ഗർവാൾ ഹിമാലയത്തിന്‍റെ താഴ്‌വരയിൽ, ഗംഗാനദി ഒഴുകുന്നത്‌ കാരണം അങ്ങേയറ്റം പോഷകസമൃദ്ധമായ ഈ പ്രദേശത്ത് പ്രകൃതിഭംഗിക്കും കുറവൊട്ടുമില്ല. ഏക്കര്‍ കണക്കിന് വനങ്ങള്‍ക്കും മഞ്ഞണിഞ്ഞ പര്‍വ്വതങ്ങള്‍ക്കും തെളിഞ്ഞ നീലാകാശത്തിനുമിടയിലായി സ്ഥിതിചെയ്യുന്ന ഈ നഗരം, ഒന്‍പതാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യന്‍ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *