ലത മങ്കേഷ്‌കറിന്റെ ഗാനം പാടി മനം കവർന്നു തെരുവ് ​ഗായിക. ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ .

സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച വീഡിയോകളിലൂടെ നിരവധി പേർ പ്രശസ്തരായിട്ടുമുണ്ട്. ഇവരിൽ തെരുവ് ​ഗായകരും ഉണ്ടായിരുന്നു. ലതാ മങ്കേഷ്കറുടെ ഏക് പ്യാർ കാ എന്ന ​പാട്ടിലൂടെയാണ് റാണു താരമായത്. ഇപ്പോഴിതാ ലത മങ്കേഷ്കാറിന്റെ തന്നെ പ്രശസ്തമായ ‘സുനോ സജ്നാ’ എന്നാ ഗാനം പാടി വൈറൽ ആവുകയാണ് മറ്റൊരു തെരുവ് ഗായിക .

സൽമാൻ സയ്യിദ് എന്ന ഇൻസ്റ്റാഗ്രാം അക്കോഡിൽ നിന്ന് നവംബർ 15 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാബലേശ്വറിലെ തെരുവിൽ നിന്നാണ് ഇവർ പാടുന്നത്. രണ്ട് വരി മാത്രമേയൂള്ളുവെങ്കിലും അതിമനോഹരമായിട്ടാണ് ഇവരുടെ പാട്ട്. 1966 ൽ പുറത്തിറങ്ങിയ ആയേ ദിൻ എന്ന സിനിമയിലെ പാട്ടാണിത്. എട്ട് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *