‘കിസി കാ ഭായ് കിസി കി ജാനാണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന അടുത്ത സല്‍മാന്‍ ഖാന്‍ ചിത്രം

‘കിസി കാ ഭായ് കിസി കി ജാനാണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന അടുത്ത സല്‍മാന്‍ ഖാന്‍ ചിത്രം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയത്. ‘ജീ രഹേ ദ ഹം’ എന്ന ഗാനത്തിലെ സല്‍മാന്റെ ഡാന്‍സാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച.

ഈ ഗാനത്തില്‍ സല്‍മാന്‍ ശബ്ദവും നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഒരു ഗാനത്തിന് ശബ്ദം നല്‍കുന്നത്. അതേ സമയം സല്‍മാന്റെ ഗാനത്തിലെ ഡാന്‍സ് ട്രോള്‍ മീമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സല്‍മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ പാട്ട് പങ്കുവച്ചത്.

ട്വിറ്ററില്‍, സല്‍മാന്റെ ഡാന്‍സ് സ്റ്റെപ് അതിവേഗം ട്രോളായി മാറി്. ‘ഭായ്’ ട്രെഡ്മില്ലിലേക്ക് അപ്ഗ്രേഡ് ചെയ്തുവെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. മറ്റൊരാളുടെ ചെരുപ്പ് അറിയാതെ ധരിച്ച് അത് കുടഞ്ഞ് കളയാന്‍ ശ്രമിക്കുന്ന പോലെ എന്നായിരുന്നു മറ്റോരാള്‍ കമന്റ് ചെയ്തത്. ‘നാട്ടു നാട്ടു’ നൃത്തച്ചുവടുകള്‍ നടത്താനുള്ള സല്‍മാന്റെ ശ്രമമാണ് ഇതെന്നാണ് ഓസ്‌കാര്‍ അവാര്‍ഡ് നേടിയ പാട്ടിലെ നൃത്തം ഓര്‍മ്മിപ്പിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തത്.

അതേ സമയം പ്രണയദിനത്തിന് തൊട്ടുമുമ്പ് ചിത്രത്തിലെ ‘നൈയോ ലഗ്ദ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. ഇതിലെ സല്‍മാന്റെ ഡാന്‍സും ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാന്‍ ഫിലിംസ് പ്രൊഡക്ഷനാണ് കിസി കാ ഭായ് കിസി കി ജാന്‍ നിര്‍മ്മിക്കുന്നത്. 2023 ഈദ് റിലീസായി പുറത്തിറങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് ലോകമെമ്പാടും റിലീസ് ചെയ്യും. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, രാഘവ് ജുയല്‍, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അടുത്തിടെ ‘ബിഗ് ബോസില്‍’ കണ്ട ഇന്റര്‍നെറ്റ് ഗ്ലോബല്‍ സെന്‍സേഷന്‍ അബ്ദു റോസിക്ക് ഈ ഫാമിലി എന്റര്‍ടെയ്നറില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *