ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണി: സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി

ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് വീണ്ടും ഭീഷണി മുഴക്കിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെട്ട ബിഷ്‌ണോയി സമുദായം സല്‍മാനെതിരെ ക്ഷുഭിതരാണെന്നും തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ലോറന്‍സ് ഭീഷണിമുഴക്കിയത്.

ബിഷ്‌ണോയി സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. വെറുതെ വിടാന്‍ സല്‍മാന്‍ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും പണമല്ല വേണ്ടതെന്നും ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. പഞ്ചാബി പോപ് ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ലോറന്‍സ് ബിഷ്‌ണോയി. ജനശ്രദ്ധ നേടാനല്ല സല്‍മാനെ താക്കീത് ചെയ്യുന്നതെന്നും അതിനായിരുന്നെങ്കില്‍ ജുഹുവില്‍ ചെന്ന് ഏതെങ്കിലും ബോളിവുഡ് പ്രമുഖനെ കൊല്ലാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്നും ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *