ബിജിത്ത് ബാലയുടെ ആർ.എക്സ് 100

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് നായകൻ. ബിജിത്ത് ബാലയുടെ ആർ.എക്സ് 100 എന്ന സിനിമയുടെ ചിത്രീകരണമാണ് ആരംഭിക്കാൻ പോകുന്നത്.

പടച്ചോനേ ങ്ങള് കാത്തോളി എന്ന ചിത്രത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആർ.എക്സ് 100 . ‘റോണക്സ് സേവ്യർ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം നവ തേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാറാണ് നിർമ്മിക്കുന്നത്. പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്സ്‌ സേവ്യർ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാസിയാണ് കേന്ദ്ര കഥാപാത്രമായ റോണക്സ് സേവ്യറിനെ അവതരിപ്പിക്കുന്നത്.

ആക്ഷനും പ്രണയവുമൊക്കെ കൂട്ടിക്കലർത്തി ഒരുക്കുന്ന ചിത്രത്തിൽ പുതു തലമുറയുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറയുന്നത്.

കഥ, തിരക്കഥ, സംഭാഷണം – യതി & ബിജു ആർ. പിള്ള. അജയൻ വിൻസെന്റാണ് ഛായാഗ്രാഹകൻ.ഹരിനാരായണൻ ,നിധേഷ് നടേരി എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. ജനുവരി ഇരുപത്തിരണ്ടിന് ഫോർട്ട് കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Tag

Leave a Reply

Your email address will not be published. Required fields are marked *