ആർആർആറിന് മൂന്ന് ​ഗോൾഡൻ ​ഗ്ലോബ് അവാർഡ് നാമനിർദ്ദേശം

എസ് . എസ് . രാജമൗലിയുടെ R R R ഗോൾഡൻ ഗ്ലോബ് അവാർഡിൽ രണ്ടു നാമനിർദേശങ്ങൾ നേടി .ഇന്ത്യയിൽ നിന്നുള്ള മറ്റു എൻട്രികളുടെ കൂട്ടത്തിൽ അവസാന 5 ൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമയാണ് R R R . മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം , മികച്ച ഗാനം എന്നി നാമ നിർദ്ദേശങ്ങൾ ആണ് R R R നേടിയത് .

എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത 2022 ലെ ഇന്ത്യൻ തെലുഗ് ഭാഷ ഇതിഹാസ ആക്ഷൻ ഡ്രാമ ചിത്രമാണ് R R R . ഡി വി വി എന്റെർറ്റൈന്മെണിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത് . ഇന്ത്യയിൽ ഉടനീളം വിപുലമായാണ് ചിത്രം റിലീസ് ചെയ്തത് . 550 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ലോകമെന്പാടുമായി നേടി എടുത്തത് 1 , 200 കോടി ആണ്‌ . ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത് ഇന്ത്യൻ സിനിമയും R R R തന്നെ .മികച്ച സംവിധായകനുള്ള രാജമൗലിക്കു ലഭിച്ചില്ലെങ്കിലും രണ്ട് നോമിനേഷനുകൾ ലഭിച്ചത്‌ ശ്രദ്ധേയ നേട്ടമാണ് .

ജനുവരി 10 നാണ് ലോസ് ഏഞ്ചൽസിൽ ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങു് നടക്കുക . ഹാസ്യ നടൻ ജെറോഡ് കാർമൈകിൽ ആണ് ചടങ്ങു ഹോസ്റ്റ് ചെയുന്നത് .രാജമൗലിയും സംഘവും ഇത്തവണയും ഓസ്കാർ നോമിനേഷനുകൾ പ്രതീക്ഷിക്കുനുണ്ട് . ഇതിനു മുന്നോടിയാണ് ഗോൾഡൻ ഗ്ലോബൽ അവാർഡ് നോമിനേഷൻ .

Leave a Reply

Your email address will not be published. Required fields are marked *