ആര്‍ ആര്‍ ആര്‍ ഓസ്‌കറിലേക്ക്; മത്സരിക്കുന്നത് 15 വിഭാഗങ്ങളില്‍

    മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരമെങ്കില്‍ ഹോളിവുഡ് സിനിമകള്‍ ഉള്‍പ്പെടുന്ന മെയ്ന്‍ സ്ട്രീം കാറ്റഗറിയാണ് ആര്‍ആര്‍ആര്‍ സ്വന്തമായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഓസ്‌കര്‍ നോമിനേഷനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ഓസ്‌കറിലേക്ക്. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും. ഫോര്‍യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍) 450 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍. മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരമെങ്കില്‍ ഹോളിവുഡ് സിനിമകള്‍ ഉള്‍പ്പെടുന്ന മെയ്ന്‍ സ്ട്രീം കാറ്റഗറിയാണ് ആര്‍ആര്‍ആര്‍ സ്വന്തമായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഓസ്‌കര്‍ നോമിനേഷനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. ഇന്ത്യയെമ്പാടും തരംഗമായ ആര്‍ആര്‍ആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകര്‍പോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷനായിരുന്നു . ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആര്‍ആര്‍ആറിനെ ഓസ്‌കര്‍ വരെ എത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ്ഓഫിസ് റെക്കോര്‍ഡുകള്‍ തൂത്തുവാരി. 1150 കോടിയാണ് ബോക്സ്ഓഫിസില്‍ നിന്ന് സ്വന്തമാക്കിയത്. ഇപ്പോള്‍ ഇതാ ഓസ്‌കാറിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *