ആസിഫ് അലിക്ക് സ്നേഹ സമ്മാനവുമായി മമ്മൂട്ടി

കൊച്ചി: ആസിഫ് അലിക്ക് സ്നേഹ സമ്മാനവുമായി മെഗാ സ്റ്റാർ മമ്മൂട്ടി. ‘റോഷാക്ക്’ സിനിമയുടെ വിജയഘോഷ വേദിയിൽ വച്ചാണ് റോളെക്‌സ് വാച് മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ചത് . വേദിയിലെ ദുൽഖുർ സൽമാന്റെ സാന്നിധ്യവും ഏറെ ശ്രദ്ധയമായിരുന്നു. റോഷാക്ക് എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഒന്നാണ് .

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘റോഷാക് ‘. വ്യത്യസ്‌തമായ തിരക്കഥയിൽ എത്തിയ ചിത്രത്തിലെ നെഗേറ്റിവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ് ആസിഫ് അലി അവതരിപ്പിച്ചത്. ചിത്രത്തിൽ ഉടനീളം മുഖം മറച്ചുള്ള പ്രകടനമാണ് ആസിഫ് അലി കാഴ്ചവച്ചത്. ഒരു നടനെ സംബന്ധിച്ചു ശരീരത്തിനപ്പുറം മുഖമാണ് പ്രധാനം. എന്നാൽ ആസിഫ് അലി ഈ ചിത്രത്തിലെ ‘ദിലീപ്’ എന്ന കഥാപാത്രം, കണ്ണുകൾ കൊണ്ട് ആണ് അഭിനയിച്ചത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത് . തുടക്കം മുതൽ ഒടുക്കം വരെ വളരെ ദുരൂഹതയിലൂടെയാണ് കഥ മുന്നോട് പോകുന്നത്. ഗ്രേസ് ആന്റണി , ജഗദീഷ് , ബിന്ദു പണിക്കർ , കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *