റിതേഷ് ദേശ്‌മുഖ് ആദ്യമായി സംവിധാനം ചെയുന്ന ചിത്രം ‘ദേവിൻ്റെ’ ട്രൈലെർ പുറത്തിറങ്ങി

റിതേഷ് ദേശ്‌മുഖ് ആദ്യമായി സംവിധാനം ചെയുന്ന ചിത്രം ‘ദേവിൻ്റെ’ ട്രൈലെർ പുറത്തിറങ്ങി. ചിത്രത്തിൽ നായികയായി എത്തുന്നത് ജനിലിയ ആണ് . റിതേഷ് തന്നെ ആണ് ചിത്രത്തിൽ നായക കഥാപാത്രം അവതരിപികുനത് . മറാഠി ഭാഷയിലാണ് ചിത്രം എത്തുന്നത് .
ഒരു റൊമാന്റിക് കോമഡി പശ്ചാത്തലത്തിലാണ് ‘ദേവ്’ എന്ന ചിത്രം എത്തുന്നത് . ഡിസംബർ 30ന് ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് പ്രഖ്യപിച്ചിരിക്കുന്നത് . മുംബൈ ഫിംലിസിന്റെ ബാനറിൽ ജനീലിയ ഡിക്രൂസായാണ് ചിത്രത്തിന്റെ നിർമാണം. അജയ് അതുൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിച്ചിരിക്കുന്നത് . ജിയ ശങ്കർ , അശോക് ഷറഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു .

2019 ൽ തെലുഗിൽ ഹിറ്റ് ചിത്രമായ ‘മജിലി ‘ എന്ന ചിത്രത്തിന്റെ റീമേക് ആണ് ‘ദേവ്’ എന്നും റിപോർട്ടുകൾ ഉണ്ട് . നാഗ ചൈതന്യയും , സാമന്തയും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു ‘മജിലി ‘ . നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘മജിലി’ .

Leave a Reply

Your email address will not be published. Required fields are marked *