മലൈക്കോട്ടെ വാലിബൻ; കാസ്റ്റിം​ഗ് ഊഹാപോഹങ്ങളുമായി സോഷ്യൽ മീഡിയ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ കാസ്റ്റിം​ഗ് സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.കാന്താരയിലെ നായകൻ റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാഗമാകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് റിഷഭ് ഷെട്ടി.

ലിജോയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ളതിനാൽ ഓഫർ വേണ്ടെന്ന് വയ്ക്കുക ആയിരുന്നു റിഷഭ് ഷെട്ടി. ഇകാര്യം റിഷഭ് ഷെട്ടി തന്നെയാണ് പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടൻ്റെ വിശദീകരണമെന്നാണ് റിപ്പോർട്ട്. മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നായിരുന്നു ചർച്ചകൾ. കമൽ ഹാസനും ഭാഗമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ജനുവരി 18ന് ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിം​ഗ് രാജസ്ഥാനിൽ പുരോ​ഗമിക്കുക ആണ്. 2022 ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക എന്ന പ്രെഡിക്ഷനുകളാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *