തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിൻ്റെ മലയാള ചിത്രം ‘രേഖ ‘ എത്തുന്നു

തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിൻ്റെ മലയാള ചിത്രം ‘രേഖ ‘ എത്തുന്നു . ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അലോഷ്യസും ഉണ്ണി ലാലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കാർത്തിക് സുബ്ബരാജിന്‍റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് രേഖ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

രേഖ’യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന്‍ ഐസക് തോമസ് ആണ് രേഖയും ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ, ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കാർത്തിക് സുബ്ബരാജ്, കാർത്തികേയൻ സന്താനം, നിതിൻ മാർട്ടിൻ എന്നിവരുടെ പങ്കാളിത്തത്തില്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ്. പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് തമിഴിൽ ഏഴ് സിനിമകളും നാലു വെബ് സീരീസുകളും പൂർത്തിയാക്കിയ സ്റ്റോൺ ബെഞ്ച് വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് മലയാളത്തിലേക്കും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *