ആർഡിഎക്സ് 100 കോടി ബംമ്പർ…

    പ്രേക്ഷകർക്കും അണിയറപ്രവർത്തകർക്കും അടിച്ച ഓണം ബംമ്പർ തന്നെയാണ് ആർഡിഎക്സ്.ആഗോള ബിസിനസിൽ 100 കോടിയുടെ വിജയമാണ് ആർഡിഎക്സ് നേടിയത്.....

പ്രേക്ഷകർക്കും അണിയറപ്രവർത്തകർക്കും അടിച്ച ഓണം ബംമ്പർ തന്നെയാണ് ആർഡിഎക്സ്.ആഗോള ബിസിനസിൽ 100 കോടിയുടെ വിജയമാണ് ആർഡിഎക്സ് നേടിയത്.പ്രമുഖതാരങ്ങളുടെ ചിത്രങ്ങളുണ്ടായിട്ടും ആര്‍ഡിഎക്സ് അവരെയൊക്കെ ഞെട്ടിച്ചു.ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്കാണ് നെറ്റ്ഫ്ലികസ് വാങ്ങിയത്.ഷെയ്‍ൻ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരാണ് ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.ആക്ഷനൊപ്പം ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർഡിഎക്സ് ഉത്സവവിരുന്ന് തന്നെയാണ് സമ്മാനിച്ചത്.ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്‍തരായ ഇരട്ടകളായ അൻപറിവാണ്.അതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

അൻപറിവാണ് ആര്‍ഡിഎക്സിന്റെ കൂടുതല്‍ ആകര്‍ഷകമാക്കിയത്.ഓരോ നടനും ചേരുന്ന ആക്ഷൻ രംഗങ്ങളായിരുന്നു അൻപറിവിന്റെ കൊറിയോഗ്രാഫിയുടെ പ്രധാന പ്രത്യേകത.’കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് മലയാളത്തിലെ ആര്‍ഡിഎക്സിലും വിസ്‍മയിപ്പിച്ചു.പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്ത സിനിമ.സിനിമയിറങ്ങുന്നതിന് മുന്നേതന്നെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു.ചിത്രത്തിൽ നായകന്മാരെപ്പോലെതന്നെ വില്ലൻമാരും, മറ്റു അഭിനേതാക്കളുമെല്ലാം വളരെയധികം ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ.മാസ് പടം ഉഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുകയായിരുന്നു.റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡിഎക്‌സ്.റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം എത്തുമ്പോള്‍ ഡോണിയായി എത്തുന്നത് ആന്റണി വര്‍ഗീസാണ്.നീരജ് മാധവാണ് സേവ്യര്‍ ആയി വേഷമിട്ടത്.ആര്‍ഡിഎക്സ് നിര്‍മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ആണ്.സോഫിയാ പോളാണ് ആര്‍ഡിഎക്സിന്റെ നിര്‍മാതാവ്.സംവിധാനം നവാഗതനായ നഹാസ് ഹിദായത്താണ്.ആദർശ് സുകുമാരനും ഷബാസ് റഷീദും തിരക്കഥ എഴുതിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *