തൃഷയുടെ രാം​ഗി ഈ മാസം 30ന്

തൃഷ നായികയാകുന്ന ആക്ഷൻ ത്രില്ലെർ ചിത്രം ‘രാംഗി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. എ ആർ മുരുഗദോസ്സിന്റെ കഥയ്ക്ക് ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ഡിസംബർ 30 ആണ് റിലീസ് ചെയുന്നത് .

തെന്നിന്ത്യൻ താരം തൃഷ നായികയായി എത്തുന്ന ചിത്രം ‘രാംഗി’ തീയേറ്ററിൽ എത്തുന്നു . ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം.ശരവണനാണ് ‘രാംഗി’ സംവിധാനം ചെയ്യുന്നത്. മലയാളിയായ അനശ്വര രാജനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . പല തവണയായി റിലീസ് മാറ്റി വച്ച ചിത്രമായിരുന്നു ‘രാംഗി ‘. എന്നാൽ ഒടുവിൽ ചിത്രത്തിന്റെ റീലിസ് തീയതി ഡിസംബർ 30 ന് പ്രഖ്യപിച്ചു . ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.സംഗീത സംവിധാനം സി. സത്യ.

ഒടുവിൽ പുറത്തിറങ്ങിയ തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘ പൊന്നിയിൻ സെൽവൻ ആണ് ‘ . ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ,മണിരത്‍നം സംവിധാനം ചെയ്‍ത ‘പൊന്നിയിൻ സെൽവൻ’, വൻ ഹിറ്റായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *