ഹൈദരാബാദ് വിമാനത്താവളത്തില്‍ ചെരിപ്പിടാതെ എത്തിയ താരത്തെ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍

95-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെട്ട തെലുങ്ക് താരം രാം ചരണിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ ചെരിപ്പിടാതെ എത്തിയ താരത്തെ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. കറുത്ത വസ്ത്രം ധരിച്ചാണ് ചരണ്‍ വിമാനത്താവളത്തിലെത്തിയത്.

ശബരിമലയ്ക്ക് പോകാനായി മാലയിട്ടതിന്‍റെ ഭാഗമായാണ് രാം ചരണ്‍ ചെരിപ്പ് ധരിക്കാതിരുന്നത്. 41 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാന കാലത്ത് കറുത്ത വസ്ത്രം മാത്രമാണ് അദ്ദേഹം ധരിക്കാറുള്ളത്. അയ്യപ്പന്‍റെ കടുത്ത ഭക്തനായ താരം എല്ലാ വര്‍ഷവും ശബരിമലക്ക് പോകാറുണ്ട്. കഴിഞ്ഞ വര്‍ഷം ആര്‍.ആര്‍.ആറിന്‍റെ വിജയാഘോഷങ്ങള്‍ മുംബൈയില്‍ നടന്നപ്പോഴും രാം ചരണ്‍ വ്രതത്തിലായിരുന്നു കറുത്ത കുര്‍ത്തയും പാന്‍റ്സും ധരിച്ച് ചെരിപ്പിടാതെയാണ് താരം പരിപാടിക്കെത്തിയത്.

മാര്‍ച്ച് 12നാണ് ഈ വര്‍ഷത്തെ ഓസ്കര്‍ പുരസ്കാര ചടങ്ങുകള്‍ നടക്കുക. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ആര്‍ആര്‍ആര്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം നേടിയ ആർ.ആർ.ആർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയർ എൻ.ടി.ആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയത്.
entertainment desk youtalk

Leave a Reply

Your email address will not be published. Required fields are marked *