ചലച്ചിത്ര താരം രാഹുല്‍ മാധവ് വിവാഹിതനായി

ബെംഗളൂരു: ചലച്ചിത്ര താരം രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു.

ബെംഗളൂരുവില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. രാഹുലിന്റെ വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ബാദുഷ, അഭിനേതാക്കളായ നരേന്‍, സൈജു കുറുപ്പ് എന്നിവരാണ് മലയാള സിനിമാമേഖലയില്‍ നിന്ന് രാഹുല്‍ മാധവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. രാഹുലിന്റെ വിവാഹത്തിന് സിനിമാരംഗത്തെ പ്രമുഖര്‍ ആശംസയുമായെത്തി.

‘ബാങ്കോക്ക് സമ്മര്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ മാധവ് മെമ്മറീസ്, കടുവ, പാപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളുമായി തമിഴിലും സജീവമാണ് നടന്‍.

Leave a Reply

Your email address will not be published. Required fields are marked *