നെറ്റ് സീറോ സ്പോർട്ടിങ്ങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ റേസേഴ്സ്, സാക്ഷികളായി സച്ചിനും ദുൽഖർ സൽമാനും

നെറ്റ് സീറോ സ്പോർട്ടിങ്ങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ റേസേഴ്സ്, സാക്ഷികളായി സച്ചിനും ദുൽഖർ സൽമാനും

ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ കുതിച്ചുപായുന്നത് ലോകത്തിലെ പ്രശസ്തരായ റേസേഴ്സ്. വർണാഭമായ, മനോഹരമായ ഈ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകൾ നേരാനുമായി എത്തിയത് ഇന്ത്യൻ സിനിമയിലെ യുവതാരനിര. താരങ്ങൾക്കൊപ്പം പ്രഗത്ഭരും പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും സച്ചിൻ ടെണ്ടുൽക്കറും മുഖ്യാതിഥികളായി ഒരുമിച്ച വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ എലെക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്.

ആയിരക്കണക്കിന് റേസിങ് ആരാധകർ തടിച്ചു കൂടിയ വേദിയിൽ ഇന്ത്യയിലെ സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും ആശംസകളുമായി എത്തിയപ്പോൾ താരനിബിഢമായ ഫോർമുല വൺ റേസിനാണ് ഹൈദരബാദ് സാക്ഷ്യം വഹിച്ചത്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി , യാഷ് , റാം ചരൺ തുടങ്ങി നിരവധി താരങ്ങൾ എത്തിയ വേദി കൂടി ആയിരുന്നു ഇന്ത്യയിൽ ആദ്യമായി നടന്ന ഇ പ്രിക്‌സ്. ജീൻ എറിക് വെർഗ്നെ ഒന്നാമതായി മത്സരത്തിൽ ഫിനിഷ് ചെയ്തപ്പോൾ നിക്ക് കാസിഡി, സെബാസ്റ്റ്യൻ ബ്യുമി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *