‘പി. എസ്.-2’ വിലെ ആദ്യഗാനം പുറത്തിറങ്ങി

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ വിലെ ആദ്യഗാനം പുറത്തിറങ്ങി.

‘അഗ നഗ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വേര്‍ഷനാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.. ഇളങ്കോ കൃഷ്ണന്‍ രചിച്ച് ശക്തിശ്രീ ഗോപാലന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. തൃഷ അവതരിപ്പിക്കുന്ന കുന്ദവയും കാര്‍ത്തിയുടെ വന്ദ്യദേവനും തമ്മിലുള്ള പ്രണയഗാനമാണിത്.

ഏപ്രില്‍ 28-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എ.ആര്‍. റഹ്‌മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിന്‍ സെല്‍വ’നിലെ ആകര്‍ഷക ഘടകങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *