പ്രേംനസീർ സുഹൃത് സമിതി ‘ ഉദയസമുദ്ര ‘ അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ‘ ഉദയസമുദ്ര ‘ അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്.

മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാർ പ്രേം നസീറനെ അനുഷ്‌മരിച്ചു പ്രേംനസീർ സുഹൃത് സമിതിയായ ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി.

മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച നടി – ഗ്രേസ് ആന്റണി (ചിത്രങ്ങൾ – അപ്പൻ , റോഷാക്ക്), മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), തുടങ്ങിയവർക്കാണ് അവാർഡുകൾ ലഭിച്ചത്.

പ്രേംനസീറിന്റെ 34-മത് ചരമവാർഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *