പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നാണ് ചിത്രത്തിൻ്റെ പേരിനെതിരെ ആണ് പ്രതീഷ് വിശ്വനാഥ് പ്രതികരിച്ചത് .

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’ ചിത്രത്തിന്റെ പേര് ചൂണ്ടി കാട്ടി പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയാവുകയാണ് .

ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൻ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ‘മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ.’ എന്നിങ്ങനെ ആയിരുന്നു ഫേസ്ബുക് പോസ്റ്റ്

ജയ ജയ ജയഹേ എന്ന ഹിറ്റ്‌ ചിത്രം ഒരുക്കിയ വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും ബേസിൽ ജോസഫും ആദ്യമായി കൈകോർക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *