“പ്രണയ വിലാസം” ഫെബ്രുവരി 17ന് തീയേറ്ററിൽ

അർജുൻ അശോകനെ നായകനാക്കി നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം “പ്രണയ വിലാസം” ഫെബ്രുവരി 17ന് തീയേറ്ററിൽ എത്തുന്നു . ഗ്രീൻ റൂമിൻ്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ” പ്രണയ വിലാസം ” ഫെബ്രുവരി പതിനേഴിന് തീയേറ്ററിലെത്തുന്നു. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്നാണ് എഴുതുത്തിയിരിക്കുന്നത് . സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *