മികച്ച പ്രേക്ഷക പ്രതികരണവുമായി തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ‘പ്രണയവിലാസം’

മികച്ച പ്രേക്ഷക പ്രതികരണവുമായി തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ‘പ്രണയവിലാസം’.
പ്രണവിലാസം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍.

കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു ആഘോഷം.
ആദ്യ ചിത്രത്തിന്റെ പ്രദര്‍ശനം നാലാഴ്ച പിന്നിട്ടതില്‍ സന്തോഷമെന്ന് സംവിധായകന്‍ നിഖില്‍ മുരളി.

സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച അനശ്വര രാജന്‍ തനിക്കെതിരെ ഉയര്‍ന്ന ബോഡി ഷെയിമിംഗ് നെ കുറിച്ചും പ്രതികരിച്ചു. സിനിമയിലെ പ്രമേയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് മിയ ജോര്‍ജ് പ്രതികരിച്ചു.

അണിയറ പ്രവര്‍ത്തകര്‍ ഒത്തുകൂടിയായിരുന്നു കൊച്ചിയില്‍ സിനിമയുടെ വിജയഘോഷം. കാംപസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും പ്രമേയമാകുന്ന കുടുംബചിത്രമാണ് പ്രണയവിലാസം. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രം സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *