” പ്രണയ വിലാസം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

” പ്രണയ വിലാസം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിഖിൽ മുരളി ആണ് സംവിധാനം ചെയുന്നത് .

അർജുൻ അശോകനെ നായകനാക്കി നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പ്രണയ വിലാസം ‘. ഈ ചിത്രത്തിൽ നമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നത്‌ . ഛായാഗ്രഹണം ഷിനോസ് ആണ് .

ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്ന് ആണ് എഴുതിയിരിക്കുന്നത്.
സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
എഡിറ്റിംഗ്-ബിനു നെപ്പോളിയൻ, കലാസംവിധാനം- രാജേഷ് പി വേലായുധൻ.

Leave a Reply

Your email address will not be published. Required fields are marked *