ആദ്യ റീൽസ് വീഡിയോ പങ്കു വച്ച് പ്രണവ് മോഹൻലാൽ

ആദ്യ റീൽസ് വീഡിയോ പങ്കു വച്ച് പ്രണവ് മോഹൻലാൽ. സാഹിസികതയും , സംഗീതവും , യാത്രയും കൂട്ടികളർന്ന വീഡിയോക്കു പത്ത് ലക്ഷം വ്യൂസ് കടന്നു. സ്പെയിൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഒരാഴ്ച്ച മുൻപ് പ്രണവ് പങ്കുവച്ചിരുന്നു .

സിനിമകളേക്കാൾ പ്രണവിന് പ്രിയം യാത്രകളോടാണ്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമായി തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല എങ്കിലും. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാം ആണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്. ഇപ്പോഴിതാ അവിടെ ആദ്യ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്. വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയുമൊക്കെ ആ വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് വ്യക്തമാക്കിയിട്ടില്ല.

പ്രണവ് ഏറ്റവും ഒടുവിൽ ചെയ്തതും ഏറ്റവും ശ്രദിക്കപ്പെട്ടതുമായ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമായിരുന്നു ഇത് .

Leave a Reply

Your email address will not be published. Required fields are marked *