പ്രഭു ദേവയെ പ്രധാന കഥാപാത്രമാക്കി ബ്ലൂ ഹിൽ ഫിലിംസിൻറെ പുതിയ ചിത്രമൊരുങ്ങുന്നു

പ്രഭു ദേവയെ പ്രധാന കഥാപാത്രമാക്കി ബ്ലൂ ഹിൽ ഫിലിംസിൻറെ പുതിയ ചിത്രമൊരുങ്ങുന്നു. തമിഴ് ചിത്രമാണ് വരുന്നത്.

ബ്ലൂ ഹിൽ ഫിലിംസിന്റെ മൂന്നാമത്തെ സിനിമയാണ് പ്രഭുദേവയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്. എസ.ജെ.സൈനുവിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ജോബി.പി.സാം ആണ്. ദിനിൽ.പി.കെ ആണ് ചിത്രത്തിൻറെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കോമഡിക്കും മുൻതൂക്കം നൽകിക്കൊണ്ടാണ് ചിത്രം തയാറാക്കുന്നത്. ഒരു എന്റർടൈൻമെന്റ് ത്രില്ലർ സിനിമയാണ് വരുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ ആണ് ചിത്രീകരണം ആരംഭിക്കുക. തമിഴ്നാട്ടിലും പരിസരപ്രദേശങ്ങളുമായി സിനിമയുടെ ചിത്രീകരണം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *