സലാറിന് 175 കോടി ഗംഭീര കളക്ഷന്‍ നേടി പ്രഭാസ് ചിത്രം

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ സലാറിന് വമ്പന്‍ തുടക്കമാണ് ലഭിച്ചത്. സിനിമ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെയുള്ള ഗംഭീര ഓപ്പണിംഗാണ് സിനിമയ്ക്ക് ലഭിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകള്‍.പ്രഭാസ് ചിത്രം തുടക്കത്തില്‍ തന്നെ റെക്കോഡുകള്‍ തകര്‍ത്തു.റിലീസ് ദിനത്തില്‍ സലാര്‍ ആഗോളതലത്തില്‍ സലാര്‍ നേടിയ തുക ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഒരു ഇന്ത്യന്‍ സിനിമയുടെ റിലീസ് ദിനത്തിലെ ഏറ്റവും വലിയ കളക്ഷനാണ് സലാറിന്.വിജയ് നായകനായ ലിയോ 148.5 കോടി രൂപയാണ് നേടിയത്.പിന്നാലെ രണ്ടാം സ്ഥാനത്ത് 129.6 കോടി രൂപയുമായി ഷാരൂഖ് ഖാന്റെ ജവാനും, 115.9 കോടി രൂപയുമായി രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുകയാണ്.

എന്നാല്‍ ഈ റെക്കോഡുകളെയെല്ലാം മറികടക്കുകയാണ് സലാര്‍. 178.7 കോടി രൂപയാണ് സലാറിന്റെ ഒന്നാം ദിന കളക്ഷന്‍.2023ലെ ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഓപ്പണിംഗാണ് ഇത്.നേരത്തെ വന്ന വിവിധ ബോക്‌സോഫീസ് ട്രാക്കര്‍ കണക്കുകള്‍ പ്രകാരം സലാര്‍ 175 കോടിക്ക് മുകളില്‍ നേടിയെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ ആഗോള തലത്തില്‍ സിനിമയെക്കുറിച്ച് വളരെ പോസിറ്റീവായിട്ടുള്ള പ്രതികരണമാണ്.ബാഹുബലിക്ക് ശേഷം പ്രഭാസ് നിറഞ്ഞാടുകയാണെന്നാണ് പ്രക്ഷകരുടെ പ്രതികരണം. ദേവ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് എത്തിയിരിക്കുന്നത്.ദേവയുടെ അടുത്ത സുഹൃത്തായ വര്‍ദ്ധരാജ് മന്നാറായി മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാര്‍ ആദ്യ ഭാഗമായ സലാര്‍- ദി സീസ്ഫയറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സലാറിലെ ആക്ഷന്‍ രംഗങ്ങള്‍ വലിയ കൈയടിയാണ് തിയറ്ററുകളില്‍ നേടുന്നത്.ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്.രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. അങ്ങനെയുള്ള ഇരുവരും എങ്ങനെ കൊടുംശത്രുക്കളായി മാറുന്നു എന്നതാണ് സലാര്‍ ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ പറയുന്നത്.

പ്രശാന്ത് നീലിന്റെ മികവുറ്റ സ്‌റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാര്‍ ഒരു മാസ്സ്, ക്ലാസ്സ് ഫീലാണ് ഓഡിയന്‍സിന് കൊടുക്കുന്നത്.സൗഹൃദമെന്ന ഇമോഷനിലൂടെ ആണ് കഥ പോകുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യം ഉള്ള സലാര്‍ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്.ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയര്‍ ബെസ്റ്റ് ആണ് സലാര്‍.ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.രവി ബസ്‌രൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയുമായാണ് സലാര്‍ എത്തിയത്.കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസ് നായകനാവുമ്പോള്‍ ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കുന്നു.മലയാളികളെ സംബന്ധിച്ച് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ് ഇത്.എന്നാല്‍ സിനിമയില്‍ പ്രിത്യു രാജിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം അദ്ദേഹം മലയാള സിനിമയിലെ ഒരു വലിയ താരമായതു കൊണ്ടും ഗംഭീന നടനായത് കൊണ്ടുമാണെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു.ഈ സിനിമയില്‍ അദ്ദേഹം ഒരു രണ്ടാമനല്ല, പക്ഷേ അതേസമയം..അത് എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

ഒരുപാട് സീനുകളില്‍ നായകന്‍ ദേവയാണ് എല്ലാം ചെയ്യുന്നത്.പക്ഷേ ഈ തിരക്കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. തിരക്കഥാവായന തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അദ്ദേഹം ഒരു സംവിധായകനെപ്പോലെയാണ് ചിന്തിക്കുന്നതെന്ന്. പ്രഭാസ് സാറിന്റെ സീനുകളൊക്കെ അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു.ഇന്‍ട്രോ അടക്കം.ഗംഭീരമായാണ് പൃഥ്വി വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസ് കഴിഞ്ഞാല്‍ ഈ സിനിമയുടെ കാര്യത്തില്‍ എനിക്ക് അത്രയും ആത്മവിശ്വാസമുള്ളതിന്റെ കാരണം പൃഥ്വിരാജ് ആണ്.നടന്‍ എന്നതിനൊപ്പം ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ ചില സജക്ഷന്‍സ് അത്രയും ബ്രില്യന്റ് ആയിരുന്നു. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സിനിമയാണ് സലാര്‍.പൃഥ്വിരാജ് ഇല്ലാതെ സലാര്‍ ഇത്തരത്തില്‍ ചെയ്യാനാവുമായിരുന്നില്ല’, പ്രശാന്ത് നീല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *