പ്രഭാസ് ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറങ്ങി

    പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറങ്ങി. രാമായണത്തിന്റെ പശ്ചാത്തലത്തിൽ ഓം റാവത്ത് സംവിധാനം ചെയ്യുന്ന ഈ  ചിത്രം  ജനുവരി പന്ത്രണ്ടിനായിരിക്കും തീയേറ്ററുകളിൽ എത്തുക.

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറങ്ങി. രാമായണത്തിന്റെ പശ്ചാത്തലത്തിൽ ഓം റാവത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി പന്ത്രണ്ടിനായിരിക്കും തീയേറ്ററുകളിൽ എത്തുക. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കീർത്തി സനൊണും രാവണനായി സെയ്ഫ് അലിഖാനും എത്തുന്ന ചിത്രം ഹിന്ദിക്ക് പുറമെ തമിഴ് തെലുഗു കന്നട മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങും.ഏതാണ്ട് 500 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക് എന്നാണ് റിപ്പോർട്ടുകൾ. അയോദ്ധ്യയിൽ സരയു നദിയുടെ തീരത്തുവെച്ചാണ്‌  അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്.

ഐമാക്സ് 3 D യിലും ചിത്രം ആസ്വദിക്കാനാകും. ചിത്രത്തിന്റെ വി എഫ് എക്സ് നിലവാരമില്ലാത്തത് എന്നാണ് പ്രധാന വിമർശനം. രാവണന് പുഷ്പക വിമാനം കിട്ടിയില്ല പകരം ഡ്രഗണെ വച്ച് അഡ്ജസ്റ്റ് ചെയ്തു   എന്ന് ചിലർ. പടത്തിൽ പത്ത്  കോടിക്കുള്ള വി എഫ് എക്സ് പോലുമില്ല എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ പ്രൊഡക്ഷൻ അവസാനഘട്ടത്തിലായിരിക്കുമെന്നും തീയേറ്ററിൽ കാണുമ്പോൾ കുറച്ചുകൂടി മികച്ചതാകും എന്ന് പ്രത്യാശ  പ്രകടിപ്പിക്കുകയാണ് മറ്റു ചിലർ. പ്രഭാസിന്റെ അവസാന ചിത്രം രാധേ ശ്യാം ബോക്സ്‌ ഓഫീസിൽ വൻ  പരാജയം ഏറ്റുവാങ്ങിയിരുന്നു. മറ്റൊരു പരാജയം കൂടി ഏറ്റുവാങ്ങനുള്ള ശേഷി പാൻ ഇന്ത്യ ഇമേജുള്ള പ്രഭാസിന് ഉണ്ടോ എന്നത് സംശയമാണ്. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ  ചിത്രത്തിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *