പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളിൽ

    കാത്തിരിപ്പിനൊടുവിൽ മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം തിയേറ്ററുകളിൽ. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് ബച്ചൻ, ജയറാം തുടങ്ങി വൻ താരനിരയുണ്ട്. എ ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

വെള്ളിത്തിരയില്‍ ദൃശ്യ വിസ്മയങ്ങൾ തീര്‍ത്തുകൊണ്ട് പ്രേക്ഷകരെ ഒരേപോലെ അത്ഭുതപെടുത്തുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന സംവിധായകനാണ്‌ മണിരത്നം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയന്‍ സെല്‍വന്‍ ഇന്ന് തീയേറ്ററിലെത്തി. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇന്ന് റിലീസ് ചെയ്യ്തത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഉണ്ട്. എ ആർ റഹ്മാൻ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം യൂട്യൂബിൽ ട്രെന്റിങായി മാറി കഴിഞ്ഞു.

പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവൽ..!
കൽക്കി കൃഷ്ണമൂർത്തി എന്ന ഐതിഹാസിക നോവലിസ്റ്റിന്റെ തൂലികയിൽ പിറന്ന historic fiction നോവലാണ് പൊന്നിയിൻ സെല്‍വന്‍. 1950കളില്‍ കല്‍ക്കി എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു വന്ന ചിത്രകഥക്ക് വലിയ ആരാധകർ ഉണ്ടായിരുന്നു. പിന്നീട് ഇത് നോവലായി മാറ്റിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്‌. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സാമ്രാജ്യം സൃഷ്ടിച്ച ചോള രാജവംശത്തിന്റെയും അരുള്‍മൊഴി വര്‍മ്മന്റെയും കഥയാണ് നോവലിന്റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി എഴുതപ്പെട്ടിരിക്കുന്ന നോവൽ മുമ്പ് എം ജി ആർ അടക്കമുള്ളവർ സിനിമ ആക്കാന്‍ നോക്കിയെങ്കിലും ആ ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. വന്തിയതേവൻ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന കഥയില്‍ ആദിത്യ കരികാലന്‍, അരുള്‍മൊഴി വര്‍മ്മൻ, കുന്ദവി, നന്ദിനി തുടങ്ങിയ പ്രധാന കഥാപാത്രങ്ങൾ കടന്ന് വരുന്നത് കാണാം.

ആരാണ് പൊന്നിയിന്‍ സെല്‍വന്‍..?
കാവേരിയുടെ മകന്‍ എന്ന് അര്‍ത്ഥമാക്കുന്ന പേരാണ് പൊന്നിയിന്‍ സെല്‍വന്‍. ചോള രാജവംശം കണ്ടതിൽ വെച്ചേറ്റവും മികച്ച ഭരണാധികാരിയും ജനപ്രിയനുമായ ചക്രവര്‍ത്തി അരുള്‍മൊഴി വര്‍മ്മനെയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന് ജനങ്ങൾ വിളിച്ചിരുന്നത്. മറ്റ് രാജ്യങ്ങൾ പിടിച്ചെടുത്തു ചോള സാമ്രാജ്യം വളര്‍ത്തുന്നതിൽ അരുള്‍ മൊഴി വര്‍മ്മന്റെ മികവ് അദ്ദേഹത്തിന് മറ്റൊരു പേര്‌ കൂടി സമ്മാനിച്ചു, രാജരാജ ചോളന്‍ ഒന്നാമന്‍. മികവാര്‍ന്ന നാവിക സേനയുടെ പിന്‍ബലത്തില്‍ അയല്‍ രാജ്യങ്ങൾ മാത്രമല്ല, കടൽ കടന്ന് ചെന്ന് മറ്റ് രാജ്യങ്ങള്‍ പോലും അക്രമിച്ച് കീഴടക്കാന്‍ രാജരാജ ചോളന് സാധിച്ചു. ആ കാലത്ത് പാണ്ഡ്യ സാമ്രാജ്യം, രാഷ്ട്രകുത സാമ്രാജ്യം, പല്ലവ സാമ്രാജ്യം, ചാലുക്യ സാമ്രാജ്യം, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങള്‍ ചോളരുടെ കീഴിലായി. ചോള രാജവംശംത്തിന്റെ ഏറ്റവും പ്രതാപ കാലഘട്ടം ഇതായിരുന്നു എന്ന് വേണമെങ്കിലും പറയാം.

പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ..!
വിക്രം ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അരുള്‍മൊഴി വര്‍മ്മനായി വേഷമിടുന്നത് ജയം രവിയാണ്. കാര്‍ത്തിയാണ് വന്തിയതേവന്റെ കഥാപാത്രം ചെയ്യുനത്. കുന്ദവൈ ദേവിയുടെ വേഷം തൃഷക്കും നന്ദിനിയുടെ വേഷം ഐശ്വര്യ റായും ചെയ്യും. ജയറാം കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, വലിയ താര നിരയായി മാറുകയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം. രണ്ട് ഭാഗങ്ങളിലായി എത്തുന്ന പൊന്നിയന്‍ സെല്‍വന്റെ digital അവകാശങ്ങൾ സ്വന്തമാക്കിയത് Amazon Prime video ആണ്‌. തമിഴ്, മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചോള രാജവംശത്തിന്റെ രാഷ്ട്രീയവും നയതന്ത്രവും യുദ്ധവും പ്രണയവുമെല്ലാം വിഷയമാകുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന നോവല്‍ സിനിമയാകുമ്പോള്‍, അതിന്റെ പിന്നില്‍ ഇന്ത്യ കണ്ട മികച്ച സംവിധായകന്‍ മണിരത്നം, പ്രേക്ഷകര്‍ക്ക് അതിരുകള്‍ ഭേദിച്ചുള്ള പ്രതീക്ഷ ഉണ്ടാക്കുന്നത്‌ സ്വാഭാവികമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *