പൊന്നിയിൻ സെൽവൻ 2 വരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനവുമായി ലൈക പ്രൊഡക്ഷൻ

മണിരത്നത്തിന്റെ സംവിധാനത്തിൽ പിറന്ന് തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പൊന്നിയിൻ സെൽവൻ . സെപ്‌റ്റംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം തമിഴ് കൂടാതെ മലയാളം , തെലുങ്ക് , കന്നഡ , ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദര്ശനത്തിനെത്തിയിരുന്നു. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തുകയാണ് അണിയറ പ്രവർത്തകർ .

ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് പി സ് 2 ൻ്റെ പ്രഖ്യാപനവുമായി എത്തിയത്. കവാടങ്ങൾ തുറക്കൂ, ഞങ്ങൾ പൊന്നിയിൻ സെൽവൻ 2ലേക്ക് മാർച്ച് ചെയ്യുകയാണ്. ഇന്ന് വൈകിട്ടു നാലു മണിക് ആവേശകരമായ ഒരു പ്രഖ്യാപനം ഉണ്ടാകും. പ്രേക്ഷകരിൽ ഒരുപിടി ചോദ്യം ബാക്കിയാക്കിയാണ് പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം അവസാനിച്ചത്. 2023 ഏപ്രിൽ 20 ഓടെ രണ്ടാം ഭാഗം തീയേറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയ ചിത്രത്തിൽ ഐശ്വര്യ റായി ബച് ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര് റായ് , ഐശ്വര്യ ലക്ഷ്മി , ജയം രവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു തുടങ്ങിയ വൻ താരനിര ആയിരുന്നു ചിത്രത്തിൽ അണിനിരന്നിരുന്നത് . 2022 ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം കുടെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *