പോലീസ് ഡേ ചിത്രീകരണം

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ്
പോലീസ് ഡേ. പൂജാ ചടങ്ങുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.

നവാഗതനായ സന്തോഷ് മോഹന്‍ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സദാനന്ദ സിനിമാസിന്റെ ബാനറില്‍ സജു വൈദ്യാര്‍ നിര്‍മ്മിക്കുന്ന ഈ ചിതത്തിന്റെ പൂജാ ചടങ്ങുകള്‍ മാര്‍ച്ച് പതിനേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടന്നു. തികച്ചും ലളിതമായ ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി ഓ.രാജഗോപാല്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരും. ബന്ധുമിത്രാദികളും പങ്കെടുത്തു.
ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്ന തികഞ്ഞ സസ്‌പെന്‍സ് ത്രില്ലറാണ് ഈ ചിത്രം
ടിനി ടോം, നന്ദു, അന്‍സിബ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, നോബി, ശ്രീധന്യാ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ. ഡിനു മോഹന്റേതാണു സംഗീതം -ഛായാഗ്രഹണം ഇന്ദ്രജിത്ത് ആണ് നിര്‍വഹിക്കുക. മാര്‍ച്ച് ഇരുപത്തിയൊന്നു മുതല്‍ തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *