ചിമ്പു നായകനാകുന്ന ‘പത്ത് തല’ എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ സോംഗ് വീഡിയോ

ചിമ്പു നായകനാകുന്ന ‘പത്ത് തല’ എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. എ.ആര്‍.റഹ്‌മാന്‍െ്‌റ സംഗീതത്തില്‍ മകന്‍ അമീന്‍ പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥ എഴുതുന്നു. ചിത്രത്തിന്‍െ്‌റ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.

എ.ആര്‍.റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷന്‍ സോങ്ങില്‍ മകന്‍ എ ആര്‍ അമീന്‍ ഗാനമാലപിച്ചിരിക്കുന്നു. എ ആര്‍ അമീനൊപ്പം ശക്തിശ്രീ ഗോപാലനും ഗാനമാലപിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുച്ച ഒബേലി എന്‍ കൃഷ്ണ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.

ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാന്‍ ഹോംബാലെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *