അംഗപരിമിതരായ കുട്ടികളുടെ സ്നേഹാദരം ഏറ്റുവാങ്ങി പാർവതി ജയറാം

അംഗപരിമിതരായ കുട്ടികളുടെ സ്നേഹാദരം ഏറ്റുവാങ്ങി പാർവതി ജയറാം. ദൈവത്തിന്റെ കൈ തൊട്ട കുഞ്ഞുങ്ങളെന്ന് താരം

ഭിന്നശേഷിക്കാരായ കുട്ടികളോട് എന്നും എല്ലാവര്‍ക്കും ഒരു പ്രത്യേക പരിഗണനയാണ്. ഇപ്പോഴിതാ പാലക്കാട് ഫെയ്ത്ത് ഇന്ത്യൻ സ്പെഷൽ സ്കൂളിലെത്തിയ നടി പാര്‍വ്വതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അവിടുത്തെ കുട്ടികൾ ദൈവത്തിന്റെ കൈ തൊട്ട കുഞ്ഞുങ്ങളാണെന്നാണ് പാര്‍വ്വതി പറഞ്ഞത്. ജയറാം, മകൾ മാളവിക, തമിഴ് സൂപ്പർ താരം ജയം രവി എന്നിവർക്കൊപ്പമാണ് സ്‌പെഷൽ സ്കൂളിൽ അതിഥിയായി പാര്‍വ്വതി എത്തിയത്. സ്കൂളിലെ അംഗപരിമിതരായ കുട്ടികളുടെ സ്നേഹാദരം ഏറ്റുവാങ്ങിയ പാർവതി കുട്ടികൾക്കു വേണ്ടി ജന്മം ഉഴിഞ്ഞു വച്ച രാജലക്ഷ്മി ടീച്ചറിനെപ്പോലെയുള്ളവർ അനുഗ്രഹിക്കപ്പെട്ടവരാണെന്നും ഈ സ്കൂളിലെ കുഞ്ഞുങ്ങളുടെ സ്നേഹം ഏറ്റുവാങ്ങാൻ ഇപ്പോഴാണ് കഴിഞ്ഞതെന്നും സ്കൂളിലെ അർപ്പണബോധമുള്ള അധികൃതർക്കു മുന്നിൽ കൂപ്പുകൈയോടെ നിൽക്കാൻ മാത്രമേ കഴിയൂ എന്നും പാർവതി പറഞ്ഞു.

‘‘എനിക്കിതുവരെ ഈ സ്കൂളിൽ വരാൻ സാധിച്ചിട്ടില്ല ഇപ്പോഴായിരിക്കും വരാനുള്ള സമയമായത്. എനിക്കിപ്പോഴാണ് ഇത്രയും കുഞ്ഞുങ്ങളുടെ സ്നേഹം നേരിട്ട് കിട്ടുന്നത്. ശരിക്കും പറഞ്ഞാൽ ഇവർ ദൈവത്തിന്റെ കൈ തൊട്ട കുഞ്ഞുങ്ങളാണ്. അവരിൽ ദുഷിപ്പില്ല, പരിഭവങ്ങളിലല്ല സ്നേഹം മാത്രമേയുള്ളൂ. അത് അനുഭവിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് ഇപ്പോഴാണ് കിട്ടിയത്. അവർക്ക് വേണ്ടി ജന്മം ഉഴിഞ്ഞു വച്ച രാജലക്ഷ്മി ടീച്ചറിനെപ്പോലെയുള്ളവർ അനുഗ്രഹിക്കപ്പെട്ടവരാണ്. ഇവിടെയുള്ള എല്ലാ ജോലിക്കാരുടേയും അധ്യാപകരുടെയും സമർപ്പണബോധത്തിനു മുന്നിൽ കൈകൂപ്പാനല്ലാതെ ഒന്നും പറയാനില്ല.’’ പാര്‍വ്വതി ഇങ്ങനെ പറഞ്ഞപ്പോള്‍ കേട്ടു നിന്നവര്‍ക്കെല്ലാം കണ്ണു നനഞ്ഞു. നിറഞ്ഞ കൈയടിയാണ് പാര്‍വ്വതിയുടെ പ്രസംഗത്തിന് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *