കുഞ്ചാക്കോ ബോബൻ നായകനാകുന്ന പകലും പാതിരാവും എത്തുന്നു

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പകലും പാതിരാവും എന്ന ചിത്രം എത്തുന്നു. മാർച്ച് 3ന് ചിത്രം റിലീസ് ചെയ്യും .ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക.

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക. മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ആണ്. സംഗീതം സ്റ്റീഫന്‍ ദേവസ്സി.

അജയ് വാസുദേവിന്‍റെ ഫിലിമോഗ്രഫിയിലെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. മമ്മൂട്ടി നായകനായ മൂന്ന് ചിത്രങ്ങളാണ് ഇതിനു മുന്‍പ് അദ്ദേഹം സംവിധാനം ചെയ്‍തത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് ആ ചിത്രങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *