കോടതികൾ പോലും ലിംഗ നീതി ഉറപ്പാക്കുന്നില്ല

    ലിംഗ നീതി സിനിമയിലെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ ആകെ പ്രശ്നമാണ്. ഈ വിഷയത്തിൽ ഒരു സംവാദത്തിന് തുടക്കം കുറിക്കാൻ ഡബ്ല്യു.സി.സിക്കു കഴിഞ്ഞു

വിമന്‍ ഇന്‍ സിനിമ കളക്ടീവ് അഥവ ഡബ്ല്യുസിസി കൊണ്ട് മലയാള സിനിമയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്? വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പത്മപ്രിയ പറയുന്നത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടാനും അത് ചര്‍ച്ച ചെയ്യാനും പരിഹാര മാര്‍ഗങ്ങള്‍ ആലോചിക്കാനുമുള്ള അവസരം കിട്ടി തുടങ്ങിയെന്ന് പത്മപ്രിയ പറയുന്നു.

നീതി കിട്ടുന്നതിലെ ബുദ്ധിമുട്ട് സിനിമയില്‍ മാത്രമല്ല, സമൂഹത്തില്‍ തന്നെ നീതി കിട്ടുന്നതിന് കാലതാമസം വരുന്നുണ്ടെന്നാണ് പത്മപ്രിയ പയുന്നത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ നീതി നടപ്പാക്കപ്പെടുന്നതിലെ കാലതാമസത്തെക്കുറിച്ച് ഉദ്ദാഹരണങ്ങള്‍ സഹിതം അവര്‍ ചൂണ്ടിക്കാണിക്കുന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കനുകൂലമായ ഗുണകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം ഡബ്ല്യുസിസി ആണെന്നാണ് പത്മപ്രിയ അവകാശപ്പെടുന്നത്. അതെന്തുകൊണ്ടാണെന്ന് ഈ അഭിമുഖത്തില്‍ പത്മപ്രിയ വിശദീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *