പഠാന്‍ ജനുവരി 25 ന് റിലീസ് ചെയ്യും

ഷാരൂഖ് ഖാനും ദീപിക പാദുകോണും പ്രധാന വേഷങ്ങളിൽ എത്തുന്ന പഠാന്‍ വരുന്ന ജനുവരി 25 ന് റിലീസ് ചെയ്യും . സിദ്ധാർഥ് അനന്ത് സംവിധാനം ചെയുന്ന ചിത്രം ഇതിനോടകം വലിയ വിവാദം ആയിരുന്നു.

ചിത്രം പഠൻ റിലീസിന് ഒരുങ്ങുന്നു . വലിയതോതിലുള്ള വിവാദമായ ചിത്രമായിരുന്നു പഠൻ . ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീഷണിയുമായി തീവ്ര സംഘടനകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ രംഗത്ത് എത്തിയത് ഈ വിവാദങ്ങള്‍ക്ക് എരിവ് കൂട്ടിയിട്ടുണ്ട്.

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാൽ നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ​ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.

എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്‍റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *