ചർച്ചയായി പഠാനെക്കുറിച്ചുള്ള പൃത്ഥ്വിയുടെ അഭിപ്രായം

ബോളിവുഡ് സിനിമയായ “പഠാൻ ” എന്ന ചിത്രത്തെ കുറിച്ച് പരാമർശവുമായി മലയാളികളുടെ പ്രിയതാരം പൃഥ്‌വിരാജ്. ബോളിവുഡിൻ്റെ മോശം സമയം ‘പഠാൻ’ വരുന്നതോടെ മാറുമെന്ന് അഭിപ്രായപ്പെടുകയും പഠാൻ ഒരു ഹിറ്റായിരിക്കാം ആയിരിക്കാം എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. പഠാനിലെ ഗാനരംഗത്തിനെ ചിട്ടിപ്പറ്റിയുള്ള വിവാദങ്ങൾ നിലനിൽക്കെയാണ് പ്രിത്വിരാജിന്റെ അഭിപ്രായം ചർച്ചയാകുന്നത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് ‘പഠാൻ’ . ബോളിവുഡ് ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമാണ് ഇത് . തുടരെയുള്ള വൻ പരാജയങ്ങളിൽ നിന്ന് കരകയറുന്ന ബോളിവുഡിന് ചിത്രം മുതൽക്കൂട്ടാകും എന്നായിരുന്നു വിലയിരുത്തലുകൾ. ഇത്തരത്തിൽ ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന് എന്നാൽ തുടക്കത്തിൽ തന്നെ ബഹിഷ്കരണ ആഹ്വാനം നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ ഗാനരം​ഗത്തിന്റെ ഒരു ഭാ​ഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിക്കുക ആയിരുന്നു. ഈ അവസരത്തിൽ ആണ് വീർ ശിവജി എന്ന സംഘടന അം​ഗങ്ങൾ ഷാരൂഖ് ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത് . ഈ അംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറൽ ആണ് .

ആക്ഷൻ ത്രില്ലെർ ആയ ‘പത്താൻ’ ജനുവരി 25 ആണ് റീലീസ് ആകുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത് . ഷാറുഖാൻ , ദീപിക പദുകോൺ , ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ബേഷ്റം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയത് വിവാദമായിരുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് മന്ത്രി നരോത്തം മിശ്ര പ്രസ്‌താവനയുമായ് എത്തിയത്. ഗാനത്തിൽ ദീപകയുടെ വസ്ത്രധരണം പ്രതിഷേധാർഹം ആണെന്നും ഗാനം ചിത്രീകരിച്ചത് മലിനമായ മാനസികാവസ്ഥയിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു . ചിത്രത്തിലെ രംഗങ്ങളും വസ്ത്രധാരണരീതിയും മാറ്റാത്ത പക്ഷം ഈ ചിത്രം മധ്യപ്രദേശിൽ അനുവദിക്കണോ വേണ്ടയോ എന്നത് ചോദ്യമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈ വിവാദങ്ങളും പ്രതിഷേധങ്ങളും കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജ് പഠാനെ കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തുന്നത്.
“ബോളിവുഡ് സിനിമകൾക്ക് പുറം രാജ്യങ്ങളിൽ പോലും ഇത്രയും കളക്ഷൻ നേടാൻ എങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. മധ്യകാലഘട്ടത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. ബോളിവുഡ് നേരിടുന്ന പ്രതിസന്ധി താത്കാലികം മാത്രമാണ്. തിരിച്ചുവരവിന് ഒരു വലിയ ഹിറ്റ് മതിയാകും, അത് ഒരു പക്ഷേ പത്താൻ ആയിരിക്കാം”എന്നാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത് . കമൽഹാസൻ, ഗൗതം വാസുദേവ് ​​മേനോൻ, എസ്എസ് രാജമൗലി, ലോകേഷ് കനകരാജ്, സ്വപ്ന ദത്ത് എന്നിവരോടൊപ്പം ഫിലിമി കംപാനിയന്റെ റൗണ്ട് ടേബിൾ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *