പഠാൻ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് നിദ്ദേശിച്ചു സെൻസർ ബോർഡ്

പഠാൻ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് നിദ്ദേശിച്ചു സെൻസർ ബോർഡ്. ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപെട്ടു വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ആണ് പുതിയ നിർദ്ദേശം. ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ ചിത്രം ജനുവരി 25 ന് റിലീസ് ചെയ്യാൻ ഇരിക്കെയാണ് സെൻസർ ബോർഡിൻ്റെ നിദ്ദേശം വന്നത് .

റിലീസിന് ഒരുങ്ങവെ പഠാൻ ചിത്രത്തിന് മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. ചിത്രത്തിലെ ചില ഭാഗങ്ങളിൽ ഗാനങ്ങളിൽ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സർട്ടിഫിക്കേഷന് സമർപ്പിക്കാൻ സിബിഎഫ്സി ചെയർപേഴ്സൺ പ്രസൂൺ ജോഷി നിർദേശിച്ചുവെന്നാണ് എഎൻഐയുടെ റിപ്പോർട്ട് പറയുന്നത്.

സിനിമ അടുത്തിടെ സർട്ടിഫിക്കേഷനായി സിബിഎഫ്‌സി കമ്മിറ്റിക്ക് മുന്നിൽ എത്തിയത്. ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യമായതും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങൾ നിർദേശിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ മാറ്റങ്ങൾ വരുത്തി ചിത്രം ജനുവരി 25 ന് മുൻപ് സമർപ്പിക്കണം എന്നാണ് പുതിയ നിദ്ദേശം .

നാല് വർഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന പേരിൽ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയ ചിത്രമായിരുന്നു പഠാൻ. എന്നാൽ നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ​ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നത്‌ .

Leave a Reply

Your email address will not be published. Required fields are marked *