ഒ ടി ടി പ്ലാറ്റഫോമിൽലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത നീക്കവുമായി തിയറ്റർ ഉടമകൾ

ഒ ടി ടി പ്ലാറ്റഫോമിൽലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത നീക്കവുമായി തിയറ്റർ ഉടമകൾ. റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസത്തിന് മുൻപ് ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്നതിനു സഹകരിക്കില്ലെന്നാണ് നിലപാട് .

ഒ ടി ടി പ്ലാറ്റഫോമുകൾക്കു വലിയ തിരിച്ചടിയുമായി തീയറ്റർ ഉടമകൾ. ഒ ടി ടി പ്ലാറ്റഫോമിൽലൂടെ സിനിമ റിലീസ് ചെയ്യുന്നതിന് എതിരെ കടുത്ത നീക്കവുമാണ് തിയേറ്റർ ഉടമകൾ രംഗത്ത് വന്നിരിക്കുന്നത്. തീയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രങ്ങൾ 42 ദിവസത്തിന് മുൻപ് ഒ ടി ടി യിൽ പ്രദര്ശിപ്പിക്കുന്ന നിർമാതാകളുമായും ചിത്രത്തിലെ പ്രധാന താരങ്ങളുമായും സഹകരിക്കില്ലെന്നാണ് നിലപാട് . ഇത് ജനുവരി ഒന്ന് മുതൽ കർശനമായും നടപ്പാക്കാനാണ് തീരുമാനം . 42 ദിവസം കാലാവധി ഏപ്രിൽ ഒന്ന് മുതൽ 56 ദിവസമായി വർധിപ്പിക്കാനും തീരുമാനിച്ചു.

42 ദിവസത്തെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഫിലിം ചേംബറിൽ കരാറ് ഒപ്പുവച്ചിരുന്നു. എന്നാൽ അത് ലംഘിച്ചാണ് എന്ന് പല ചിത്രങ്ങളും റിലീസ് ആയി ഒന്ന് രണ്ടു ആഴ്ച തികയും മുന്നേ ഒ ടി ടി യിൽ എത്തുന്നത് . ഇത് ചലച്ചിത്ര വ്യവസായത്തെ വലിയ നഷ്ടങ്ങളിലേക്കു നയിക്കുന്നു എന്നാണ് ഫിലിം എക്സിസി ബിറ്റെഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള ഉൾപ്പടെ ഉള്ള തിയേറ്റർ അസോസിയേഷനുകൾ പറയുന്നത് . പലരും തീയേറ്ററിൽ വന്നു സിനിമകൾ കാണാതത്തിന് കാരണം അടുത്ത് തന്നെ ആ ചിത്രം ഒ ടി ടി യിൽ എത്തുമല്ലോ എന്ന മനോഭാവം ഉള്ളത് കൊണ്ടാണ്. ഈ ചിന്ത സിനിമ വ്യവസായത്തിനു തന്നെ വലിയ നഷ്ടത്തിന് കാരണമാകുന്നു ഹിയോക് പ്രസിഡന്റ് കെ വിജയകുമാർ പറയുന്നു . ഈ കാരണം ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ക്ഷേമനിധി ബോർഡുകൾക്കും ഫിയോക് കത്ത് നൽകിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *