ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ വര്‍ഷം ഓസ്‌കാര്‍ വേദിയില്‍ ഉണ്ടായത്. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇതിനൊപ്പം തന്നെ നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി.

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

ഓസ്‌കാറില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. വളരെ രസകരമായി നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തി ദീപിക സദസ്സിന്റെ കൈയ്യടിയും നേടി.

വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്. റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

നേരത്തെയും ഓസ്‌കാര്‍ വേദിയില്‍ ദീപിക എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ താന്‍ പരിചയപ്പെടുത്തിയ ഗാനത്തിന് അതും ഇന്ത്യന്‍ ഗാനത്തിന് പുരസ്‌കാരം കിട്ടി എന്ന സന്തോഷവും ദീപികയ്ക്കുണ്ട്. നാട്ടു നാട്ടുവിന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ ദീപിക ആനന്ദ കണ്ണീര്‍ പൊഴിക്കുന്ന വീഡിയോ വൈറലാകുകയാണ്.

അന്താരാഷ്ട്ര വേദിയില്‍ ദീപിക താരമാകുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം ഖത്തറിലെ സ്റ്റേഡിയത്തില്‍ ഒരുമിച്ചാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കര്‍ കാസിലസിനൊപ്പം ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തിരുന്നു.ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്‌പോണ്‍സര്‍ ചെയ്ത ലൂയിസ് വ്യൂട്ടണ്‍ എന്ന ആംഢബര ബ്രാന്റിന്റെ അംബാസിഡറായാണ് അന്ന് ദീപിക ലോകകപ്പ് അനാവരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *