‘ഓ മേരി ലൈലയുടെ’ ട്രൈലെർ പുറത്തിറങ്ങി

ആൻ്റണി വര്ഗീസ്‌ നായകനായി എത്തുന്ന ചിത്രം ‘ഓ മേരി ലൈലയുടെ’ ട്രൈലെർ പുറത്തിറങ്ങി. ഒരു ക്യാമ്പസ് പ്രണയ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഡിസംബർ 23 ന് തീയേറ്ററിൽ എത്തും.

നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ മേരി ലൈല”. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ലൈലസുരൻ എന്ന കഥാപാത്രത്തെയാണ് ആൻ്റണി പെപ്പെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് . അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *