നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

കാജോല്‍-അജയ് ദേവ്ഗണ്‍ താരജോഡിയുടെ മകള്‍ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം മയക്കി.

ചുവന്ന പ്രിന്റഡ് ലഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലൗസും മുഴുവന്‍ എംബ്രോയ്ഡറി ചെയ്ത ലഹങ്കയും നൈസയെ അതിമനോഹരിയാക്കി. ചുണ്ടിനും കണ്ണിനും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റിക്കും സ്‌മോക്കി ഐസും സ്‌റ്റൈലിഷ് ലുക്ക് നല്‍കി.

കണ്ടാല്‍ സിമ്പിള്‍ ലഹങ്കയാണെങ്കിലും മുഴുവന്‍ എംബ്രോയ്ഡറി ചെയ്‌തെടുത്ത ലഹങ്കയ്ക്ക് 1.7 ലക്ഷം രൂപയാണ് വില.

നിരവധി ആരാധകരാണ് നൈസയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്. വളരെ സുന്ദരിയായിട്ടുണ്ടെന്നും അമ്മയെ പോലെ തന്നെയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *